Latestകണ്ണൂര്‍

വീട്ടുവരാന്തയിലെ ഗ്രില്‍സില്‍ പിടിച്ചപ്പോള്‍ ഷോക്കേറ്റു തെറിച്ചു; അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂർ:മട്ടന്നൂരില്‍ ഷോക്കേറ്റ് അഞ്ച് വയസുകാരൻ മരിച്ചു. കോളാരി കുംഭംമൂല അല്‍ മുബാറക്കിലെ ഉസ്മാൻ മദനിയുടെയും ആയിഷയുടെയും മകൻ സി മുഹിയുദ്ദീൻ ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ വീട്ടിലായിരുന്നു സംഭവം.

വീട്ടുവരാന്തയിലെ ഗ്രില്ലില്‍ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിന്റെ വയറില്‍ നിന്നാണ് ഷോക്കേറ്റത്. ഗ്രില്‍സിന് മുകളിലേക്ക് പിടിച്ചു കയറുന്നതിനിടെ കുട്ടിക്ക് വയറില്‍ നിന്ന് ഷോക്കേറ്റതാണെന്ന് കരുതുന്നു. ഷോക്കേറ്റ് കുട്ടി താഴേക്ക് തെറിച്ചു വീഴുകയായിരുന്നു

കുട്ടിയെ ഉടനെ തന്നെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കൂത്തുപറമ്ബ് ഗവ. ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ എത്തുമ്ബോഴേക്കും മരിച്ചു.