കണ്ണൂരിലെ വാടകവീട്ടില്‍ പുലര്‍ച്ചെ വൻ സ്ഫോടനം; ശരീര അവശിഷ്ടം ചിന്നിച്ചിതറി കിടക്കുന്നു
കണ്ണപുരം കീഴറയില്‍ വാടക വീട്ടിലുണ്ടായ സ്ഫോടനം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന. ശനിയാഴ്ച പുലർച്ചെ 1.51-ഓടെ ഉഗ്ര സ്ഫോടനം കേട്ടുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ ജനല്‍ ചില്ലുകള്‍ തകർന്നു. ഭിത്തിയില്‍ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. ബോംബ് സ്ഫോടനമാണ് ഉണ്ടായതെന്നാണ് പോലീസ് നല്കുന്ന പ്രാഥമിക വിവരം. പൊട്ടാത്ത സ്ഫോടക വസ്തുക്കളും പ്രദേശത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.
രണ്ടു പേരാണ് ഈ വീട്ടില്‍ വന്നുപോയിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രിയാണ് ഇവർ എത്താറുള്ളത്. പുലർച്ചെയോടെ മടങ്ങാറാണ് പതിവ്
