Latestകേരളം

റെക്കോഡ് കുതിപ്പില്‍ സ്വര്‍ണവില; ഇന്ന് പവന് 1200 രൂപയുടെ വര്‍ദ്ധനവ്

കുത്തനെ കൂടി സ്വര്‍ണ വില. ഇത് ചരിത്രത്തിലെ റെക്കോര്‍ഡ് നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരം.ഗ്രാമിന് 150 രൂപ കൂടി 9,620 രൂപയിലെത്തി. ഒരുപവന് 1200 രൂപയാണ് കൂടിയത്. അതോടെ പവന്റെ വില 76,960 രൂപയിലെത്തി

എട്ട് ദിവസത്തിനിടെ മാത്രം 3,320 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാമ വെള്ളിയുടെ ഇന്നത്തെ വില 121 രൂപയാണ്.

രൂപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ചയും ആഗോള വിപണിയിലെ വില വര്‍ധനവുമാണ് കുതിപ്പിന് പിന്നില്‍. അന്തര്‍ദേശീയ വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,447 ഡോളര്‍ നിലവാരത്തിലാണ്.വിവാഹങ്ങള്‍ കൂടുതലായുള്ള ചിങ്ങമാസം തുടങ്ങിയതോടുകൂടി സ്വർണവില വർധിക്കുന്നത് ആവശ്യക്കാരില്‍ ആശങ്കയുളവാക്കിയിരിക്കുകയാണ്.