Latestദേശീയം

മൈക്രോസോഫ്റ്റിന്റെ ഓഫീസിനുള്ളില്‍ ഇന്ത്യൻ വംശജനായ സോഫ്റ്റ്‍വെയര്‍ എൻജിനീയര്‍ മരിച്ച നിലയില്‍

മൈക്രോസോഫ്റ്റിന്റെ ഓഫീസില്‍ ഇന്ത്യൻ വംശജനായ സോഫ്റ്റ്‍വെയർ എൻജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തി.പ്രതീക് പാണ്ഡെ എന്ന ഇന്ത്യൻ വംശജനെയാണ് ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവ എൻജിനീയർക്ക് സ്ഥിരമായി രാത്രി വൈകി ജോലി ചെയ്യേണ്ടി വന്നിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. വൈകുന്നേരത്തോടെ ഓഫീസിലെത്തിയ ഇയാളെ പിറ്റേന്ന് പുലർച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 35കാരന്റെ മരണ കാരണം ഇനിയും വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായാണ് സാന്റാ ക്ലാരാ കൗണ്ടി മെഡിക്കല്‍ എക്സാമിനർ വിശദമാക്കുന്നത്. പ്രതീകിന്റെ മൃതദേഹത്തില്‍ സംശയപരമായ രീതിയിലുള്ള ഒന്നും കണ്ടെത്തിയിട്ടില്ലെന്നും മർദ്ദനമേറ്റതായി കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വിശദമാക്കുന്നത്