Latestദേശീയം

അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ 20 മരണം; റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നാശം വിതച്ച്‌ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ 250 പേര്‍ മരിച്ചു.500 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയില്‍ പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്താണ് ഞായറാഴ്ച രാത്രി 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം ഉണ്ടായത്.

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്‌, നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദിനടുത്താണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം.

അഫ്ഗാനിസ്ഥാന്റെ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ അനഡോലു ഏജന്‍സി 250 ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. കുനാര്‍ ആണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്.

യുഎസ് ജിയോളജിക്കല്‍ സർവേയുടെ റിപ്പോർട്ട് അനുസരിച്ച്‌, പ്രാദേശിക സമയം രാത്രി 11:47ന് നംഗർഹർ പ്രവിശ്യയിലെ ജലാലാബാദിന് കിഴക്ക് – വടക്കുകിഴക്കായി 27 കിലോമീറ്റർ അകലെ എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്ബം അനുഭവപ്പെട്ടത്. ആദ്യ ഭൂകമ്ബത്തിന് പിന്നാലെ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തു.