എരഞ്ഞിപ്പാലത്ത് പെണ്‍കുട്ടി ആണ്‍ സുഹൃത്തിൻ്റെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
കോഴിക്കോട്:എരഞ്ഞിപ്പാലത്ത് പെണ്‍കുട്ടി ആണ്‍ സുഹൃത്തിൻ്റെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍.അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ(21)യാണ് തൂങ്ങി മരിച്ചത്. സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ജിം ട്രെയിനറാണ്. ഇന്നലെ രാത്രിയാണ് സംഭവം.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ റഷ മൂന്ന് ദിവസം മുമ്ബാണ് കോഴിക്കോട്ടെ ആണ്‍ സുഹൃത്തിൻ്റെ വീട്ടിലെത്തിയത്.
