വന്ദേഭാരത് മുതല്‍ പാസഞ്ചറുകള്‍ വരെ വൈകി ഓടുന്നു
കേരളത്തിലൂടെ സർവീസ് നടത്തുന്ന വിവിധ ട്രെയിനുകള്‍ പല കാരണങ്ങളാല്‍ ഇന്ന് വൈകി ഓടുന്നതായി റെയില്‍വേ അറിയിച്ചു.
വന്ദേഭാരത് ട്രെയിൻ മുതല്‍ പാസഞ്ചർ ട്രെയിനുകള്‍ വരെയുള്ളവയാണ് വൈകിയോടുന്നത്. വൈകി ഓടുന്ന ട്രെയിനുകളുടെ വിശദമായ വിവരം പരിശോധിക്കാം.
ആലപ്പുഴ വഴി എറണാകുളം ഭാഗത്തേക്കുള്ളവ
കായംകുളം – എറണാകുളം ജംക്‌ഷൻ പാസഞ്ചർ (56320); 17 മിനിറ്റ് വൈകി ഓടുന്നു
തിരുവനന്തപുരം – മുംബൈ എല്‍ടിടി നേത്രാവതി എക്സ്പ്രസ് (16345); 20 മിനിറ്റ് വൈകി ഓടുന്നു
കോട്ടയം വഴി എറണാകുളം ഭാഗത്തേക്കുള്ളവ
തിരുവനന്തപുരം നോർത്ത് – കോർബ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22648): ഒരു മണിക്കൂർ വൈകി ഓടുന്നു
കന്യാകുമാരി – മംഗളൂരു സെൻട്രല്‍ പരശുറാം എക്സ്പ്രസ് (16649): 40 മിനിറ്റ് വൈകി ഓടുന്നു
തിരുവനന്തപുരം സെൻട്രല്‍ – സെക്കന്തരാബാദ് ജംക്‌ഷൻ ശബരി എക്സ്പ്രസ് (17229): 32 മിനിറ്റ് വൈകി ഓടുന്നു
വേളാങ്കണ്ണി – എറണാകുളം ജംക്‌ഷൻ എക്സ്പ്രസ് (16362): 33 മിനിറ്റ് വൈകി ഓടുന്നു
എറണാകുളം നോർത്ത്/സൗത്ത് തെക്കോട്ട് സർവീസ് നടത്തുന്നവ
(ആലപ്പുഴ വഴി)
മംഗളൂരു – തിരുവനന്തപുരം സെൻട്രല്‍ വന്ദേഭാരത് എക്സ്പ്രസ് (20633): 32 മിനിറ്റ് വൈകി ഓടുന്നു
ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് (13351): രണ്ട് മണിക്കൂർ 21 മിനിറ്റ് വൈകി ഓടുന്നു
മുംബൈ എല്‍ടിടി – തിരുവനന്തപുരം സെൻട്രല്‍ നേത്രാവതി എക്സ്പ്രസ് (16345): ഒരു മണിക്കൂർ 20 മിനിറ്റ് വൈകി ഓടുന്നു
ദിബ്രുഗഡ് – കന്യാകുമാരി വിവേക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22504): മൂന്ന് മണിക്കൂർ 38 മിനിറ്റ് വൈകി ഓടുന്നു
മംഗളൂരു സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ ഏറനാട് എക്സ്പ്രസ്: 14 മിനിറ്റ് വൈകി ഓടുന്നു
(കോട്ടയം വഴി)
ന്യൂഡല്‍ഹി – തിരുവനന്തപുരം സെൻട്രല്‍ കേരള എക്സ്പ്രസ് (12626): 10 മിനിറ്റ് വൈകി ഓടുന്നു
ഷൊർണൂർ വഴി സർവീസ് നടത്തുന്നവ
എറണാകുളം ഭാഗത്തേക്കുള്ള മഡ്ഗോണ്‍ – എറണാകുളം ജംക്‌ഷൻ വീക്ക്‌ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (10215) മൂന്ന് മണിക്കൂർ വൈകി ഓടുന്നു.
പാലക്കാട് ഭാഗത്തേക്ക് മംഗളൂരു സെൻട്രല്‍ – കോയമ്ബത്തൂർ ജംക്‌ഷൻ എക്സ്പ്രസ് (16324) 14 മിനിറ്റ് വൈകി ഓടുന്നു
കോഴിക്കോട് ഭാഗത്തേക്ക് താംബരം – മംഗളൂരു സെൻട്രല്‍ എക്സ്പ്രസ് (16857) 10 മിനിറ്റ് വൈകി ഓടുന്നു
