Latestകേരളംവാര്‍ത്തകള്‍

കെഎസ്‌ആർടിസി ബസില്‍ യാത്രക്കാരിയുടെ ബാഗില്‍ നിന്നും 20 പവൻ സ്വർണം കവർന്നതായി പരാതി

പോത്തൻകോട്: കെഎസ്‌ആർടിസി ബസില്‍ യാത്രക്കാരിയുടെ ബാഗില്‍ നിന്നും 20 പവൻ സ്വർണം കവർന്നതായി പരാതി. പോത്തൻകോട് വാവറഅമ്ബലം സ്വദേശി ഷമീന ബീവിയുടെ സ്വർണമാണ് നഷ്ടമായത്.നെടുമങ്ങാട് പനവൂരിലുള്ള മരുമകളുടെ വീട്ടില്‍ പോയി തിരികെ വരുന്ന വഴി ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്.ആറ് വള, ഒരു നെക്ലേസ്, രണ്ട് ജോഡി കമ്മല്‍, അഞ്ച് മോതിരം എന്നിവയാണ് നഷ്ടപ്പെട്ടതെന്ന് ഷമീന ബീവി പറഞ്ഞു. ഹാൻഡ് ബാഗിനുള്ളിലെ ചെറിയ പേഴ്സിനകത്ത് പ്ലാസ്റ്റിക് ബോക്സിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്.

പോത്തൻകോട് ബസ് സ്റ്റാൻഡിലിറങ്ങി പച്ചക്കറി കടയില്‍ സാധനം വാങ്ങാൻ ബാഗ് തുറന്നപ്പോഴാണ് സിബ്ബ് തുറന്ന നിലയില്‍ കണ്ടത്. പരിശോധിച്ചപ്പോള്‍ പേഴ്സിലുണ്ടായിരുന്ന സ്വർണം നഷ്ടമായെന്ന് മനസ്സിലായി.