Latestകേരളം

പതിനേഴുകാരനെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയ രണ്ട് കുട്ടികളുടെ മാതാവായ 27കാരി അറസ്റ്റില്‍

ചേർത്തല: പതിനേഴുകാരനെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയ 27കാരി അറസ്റ്റില്‍.രണ്ട് കുട്ടികളുടെ മാതാവായ പള്ളിപ്പുറം സ്വദേശിനിയായ സനൂഷയെയാണ് ചേർത്തല ജുഡീഷ്യല്‍ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചെയ്തത്.വിദ്യാർത്ഥിയുടെ വീട്ടുകാർ നല്‍കിയ പരാതിയിലാണ് സനൂഷയെ കൊല്ലൂരില്‍ നിന്ന് ചേർത്തല പൊലീസ് പിടികൂടിയത്. 12 ദിവസം മുമ്ബാണ് ഇവർ രണ്ടു കുട്ടികളുമായി വിദ്യാർത്ഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർത്ഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ കുത്തിയതോട് പൊലീസിലും യുവതിയുടെ ബന്ധുക്കള്‍ ചേർത്തല പൊലീസിലും പരാതി നല്‍കിയിരുന്നു.

ആണ്‍കുട്ടിയെ വശീകരിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്ത സനൂഷക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു. 12 ദിവസം മുമ്ബാണ് സനൂഷ തന്റെ മക്കളെയും പതിനേഴുകാരനെയും കൂട്ടി നാടുവിട്ടത്. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് കുത്തിയതോട് പോലിസ് അന്വേഷണം ആരംഭിച്ചത്. സനൂഷയെ കാണാനില്ലെന്ന് കാട്ടി അവരുടെ വീട്ടുകാര്‍ ചേര്‍ത്തല പോലിസിലും പരാതി നല്‍കി.ഇരുവരെയും കുട്ടികളെയും നാട്ടിലെത്തിച്ച പൊലീസ് വിദ്യാർത്ഥിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. യുവതിയുടെ മക്കളെ അച്ഛനെയും ഏല്‍പിച്ച ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.