Latestകേരളം

എന്റെ പൊന്നേ ഇതെങ്ങോട്ടാ…; പവന് 77,800

കേരളത്തില്‍ ഇന്നും സ്വര്‍ണവില വര്‍ധിച്ചു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വലിയ തോതില്‍ വില കൂടിയിരുന്നു എങ്കില്‍ ഇന്ന് നേരിയ വര്‍ധനവാണ്.കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 9725 രൂപയിലെത്തി. പവന് 160 രൂപ കൂടി 77800 രൂപയുമായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7985 രൂപ, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6215 രൂപ, 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4010 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്ക്. വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ച്‌ ഗ്രാമിന് 131 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വെള്ളി.