EntertainmentLatest

കാന്താര ചാപ്റ്റര്‍ വണ്ണി’ന് പ്രദര്‍ശനാനുമതി നിഷേധിച്ചിട്ടില്ലെന്ന് ഫിയോക്ക്

കാന്താര’യുടെ രണ്ടാംഭാഗമായ ‘കാന്താര: ചാപ്റ്റർ വണ്ണി’ന് കേരളത്തില്‍ പ്രദർശനാനുമതി നിഷേധിച്ചിട്ടില്ലെന്ന് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്ക്).നെറ്റ് കളക്ഷന്റെ 55% വരുമാനം രണ്ട് ആഴ്ചത്തേക്ക് വേണമെന്നാണ് മാജിക് ഫ്രെയിംസ് ആവശ്യപ്പെട്ടത്. എന്നാല്‍, ഒരു ആഴ്ചത്തേക്കാണ് ഫിയോക്ക് അനുമതി നല്‍കിയത്.

രണ്ട് ആഴ്ചത്തേക്ക് വേണമെന്ന ആവശ്യത്തില്‍ വിതരണക്കാർ ഉറച്ചുനിന്നതോടെ ചർച്ച നടക്കുകയാണ്. ചിത്രത്തിന് കേരളത്തില്‍ പ്രദർശനാനുമതി നിഷേധിച്ചിട്ടില്ലെന്നും ഫിയോക്ക് എക്സിക്യൂട്ടീവ് അംഗം ബോബി പറഞ്ഞു.ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഒക്ടോബർ 2-നാണ് ചിത്രത്തിന്റെ റിലീസ്.ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച്‌ 2022-ല്‍ പുറത്തിറങ്ങിയ ‘കാന്താര’ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു