പാതയോരത്തെ തെങ്ങുകയറ്റത്തിന് നിയന്ത്രണങ്ങളുമായി ലക്ഷദ്വീപ് ഭരണകൂടം
പാതയോരത്തെ തെങ്ങുകയറ്റത്തിന് നിയന്ത്രണങ്ങളുമായി ലക്ഷദ്വീപ് ഭരണകൂടം. തെങ്ങുകയറുന്നതിന് 24മണിക്കൂർ മുൻപ് പൊലീസിനും റോഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയർക്കും അപേക്ഷ നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.ആന്ത്രോത്ത്, കല്പേനി ദ്വീപുകള്‍ക്കാണ് ഉത്തരവ് ബാധകമാകുക. നിയന്ത്രണം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണെന്നാണ് വിശദീകരണം. ഇക്കാര്യത്തില്‍ നേരത്തെ വാക്കാല്‍ നിർദേശം നല്‍കിയിട്ടും പാലിക്കപ്പെടാത്തതിനെ തുടർന്നാണ് തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു.
