കൊച്ചി കോർപ്പറേഷൻ മുൻ കൗണ്‍സിലർ ഗ്രേസി ജോസഫിന് കുത്തേറ്റു
കൊച്ചി കോർപ്പറേഷൻ മുൻ കൗണ്‍സിലർ ഗ്രേസി ജോസഫിന് കുത്തേറ്റു. മകൻ ജെസിൻ (23) ആണ് ഇവരെ കുത്തിപ്പരിക്കേല്പിച്ചത്.ജെസിൻ ലഹരിക്കടിമയാണെന്നാണ് വിവരം. പണം ചോദിച്ചെത്തിയ ജെസിനുമായി ഉണ്ടായ വാക്കുതർക്കത്തിനൊടുവില്‍ ഗ്രേസിയെ മകൻ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗ്രേസി ചികിത്സ തേടി.വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോട് കൂടിയാണ് സംഭവം. ലിസി ആശുപത്രിക്ക് സമീപം കട നടത്തുകയാണ് ഗ്രേസി ജോസഫ്. ഇവിടെയെത്തിയ ജെസിൻ പണം ആവശ്യപ്പെട്ടു. എന്നാല്‍ തരില്ലെന്ന് ഗ്രേസി പറഞ്ഞതോടെ കടയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. തടയാൻ എത്തിയ ഗ്രേസി ജോസഫിന്റെ ഭർത്താവിനും പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.
