ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യുനമര്‍ദ്ദം; കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്ത് വരം ദിവസങ്ങളിലം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യുനമർദ്ദം.മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി, വടക്കൻ ആന്ധ്രാപ്രദേശ്-തെക്കൻ ഒഡീഷ തീരത്തിന് സമീപം ന്യുനമർദ്ദം രൂപപ്പെട്ടു. കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
13/09/2025 : തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ആന്ധ്രപ്രദേശ് തീരം, മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
