Latestകേരളം

കെഎസ്‌ആർടിസി സ്വിഫ്‌ട് ബസ് ദേശീയപാതയുടെ അടിപാതയിലേയ്ക്ക് ഇടിച്ചുകയറി, 28 പേ‌ർക്ക് പരിക്കേറ്റു,ഒൻപത് പേര്‍ക്ക് ഗുരുതരം

ചേർത്തലയില്‍ കെഎസ്‌ആർടിസി സ്വിഫ്‌ട് ബസ് ദേശീയപാതയുടെ അടിപാതയിലേയ്ക്ക് ഇടിച്ചുകയറി 28 പേ‌ർക്ക് പരിക്കേറ്റു.ഇവരില്‍ ഒൻപത് പേരുടെ നില ഗുരുതരമാണ്. കോയമ്ബത്തൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.

ചേർത്തല പൊലീസ് സ്റ്റേഷൻ പരിസരത്തായി ദേശീയപാതയുടെ ഭാഗമായ അടിപ്പാത നിർമിക്കാൻ സ്ഥാപിച്ച കമ്ബികളിലേയ്ക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ചേർത്തലയില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവർ ശ്രീരാജിനെയും കണ്ടക്‌ടർ സുജിത്തിനെയും പുറത്തെടുത്തത്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഹനങ്ങള്‍ തിരിച്ചുവിടുന്ന സിഗ്നല്‍ കാണാത്തതാണ് അപകകാരണമെന്നാണ് പ്രാഥമിക നിഗമനം.