ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷ്യല്‍ തീവണ്ടികള്‍ ഡിസംബർവരെ നീട്ടി
.ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷ്യല്‍ തീവണ്ടികള്‍ ഡിസംബർവരെ നീട്ടാൻ റെയില്‍വേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വേ അറിയിച്ചു.എസ്‌എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(0655) നീട്ടിയതില്‍ ഒരു വണ്ടി. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി. തിരിച്ച് തിരുവനന്തപുരം നോർത്ത്-എസ്‌എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷ്യല്‍ ഡിസംബർ 28 വരെ നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്.
എസ്‌എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്(06523) ആണ് നീട്ടിയ രണ്ടാമത്തെ വണ്ടി. സെപ്റ്റംബർ 15 വരെ അനുവദിച്ച വണ്ടി ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്‌എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ്(06524) സെപ്റ്റംബർ 15-ന് അവസാനിക്കേണ്ടത് ഡിസംബർ 30 വരെയായി നീട്ടി.
എസ്‌എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് സ്പെഷ്യല്‍(06547)ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്റ്റംബർ മൂന്നുവരെ അനുവദിച്ച വണ്ടി ഡിസംബർ 24 വരെയാക്കി. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്‌എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷ്യല്‍(06548) സെപ്റ്റംബർ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബർ 25 വരെയാക്കി. വണ്ടികളുടെ സമയക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതുപോലെ തുടരുമെന്നും ദക്ഷിണ-പശ്ചിമ റെയില്‍വേ അറിയിച്ചു
