പ്രധാനമന്ത്രിയുടെയും അമ്മയുടെയും എഐ വീഡിയോ ഉടൻ നീക്കം ചെയ്യണം; നിര്‍ദേശവുമായി ഹൈക്കോടതി
കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമ്മ ഹീരാബെന്നിന്റെയും 36 സെക്കൻഡ് ദൈർഘ്യമുള്ള എഐ നിർമ്മിത വീഡിയോ, എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഉടൻ നീക്കം ചെയ്യണമെന്ന് പട്‌ന ഹൈക്കോടതി.വീഡിയോ പ്രചരിക്കുന്നത് തടയണമെന്ന് മെറ്റ പ്ലാറ്റ്‌ഫോമുകളോടും, ഗൂഗിള്‍ ഇന്ത്യ (യൂട്യൂബ്), എക്‌സ് ഇന്ത്യ എന്നിവയോടും കോടതി പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. വിവേകാനന്ദ് സിംഗ് എന്നയാള്‍ സമർപ്പിച്ച പൊതുതാല്‍പ്പര്യ ഹർജി പരിഗണിക്കുന്നതിനിടെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് പി.ബി. ബജന്ത്രി, ജസ്റ്റിസ് അലോക് കുമാർ സിൻഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
സ്വകാര്യത, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എന്നിവ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.സ്വപ്നത്തില്‍ മരിച്ചുപോയ അമ്മയോട് സാമ്യമുള്ള എഐ കഥാപാത്രം മോദിയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയത്തില്‍ തന്റെ പേര് ഉപയോഗിച്ചതിന് അദ്ദേഹത്തെ കർശനമായി ശാസിക്കുന്നു. മോദിയോട് സാമ്യമുള്ള എഐ കഥാപാത്രം ഇത് കേട്ട് ഞെട്ടലോടെ ഉണരുന്നതോടെയാണ് രംഗം അവസാനിക്കുന്നത്.
