Latestകണ്ണൂര്‍

പയങ്ങാടിയിൽ ചൂയിംഗം തൊണ്ടയില്‍ കുടുങ്ങി; എട്ടുവയസുകാരിയുടെ ജീവൻ രക്ഷിച്ച്‌ യുവാക്കള്‍

കണ്ണൂർ പഴയങ്ങാടി പള്ളിക്കരയില്‍ ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവൻ രക്ഷിച്ച്‌ യുവാക്കള്‍.റോഡ് സെെഡില്‍ വാഹനം നിർത്തി പച്ചക്കറി വണ്ടിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പരസ്പരം സംസാരിച്ച്‌ നില്‍ക്കുകയായിരുന്നു യുവാക്കള്‍.

ഇതേസമയം റോഡിന്റെ മറുവശത്ത് ചെറിയ സെെക്കിളുമായി നില്‍ക്കുന്ന പെണ്‍കുട്ടി ചൂയിംഗം വായില്‍ ഇടുന്നുതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ അല്‍പനേരത്തിനുള്ളില്‍ ബുദ്ധിമുട്ട് തോന്നിയ പെണ്‍കുട്ടി യുവാക്കളുടെ അടുത്തേക്ക് സെെക്കിളില്‍ സഹായം തേടുകയായിരുന്നു. പെട്ടെന്ന് തന്നെ യുവാക്കളിലൊരാള്‍ കുട്ടിയ്ക്ക് പ്രഥമ ശുശ്രൂഷ നല്‍കുകയായിരുന്നു.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാക്കളെ പ്രശംസിച്ച്‌ നിരവധി പേർ രംഗത്തെത്തുന്നുണ്ട്. തൊണ്ടയില്‍ ചൂയിംഗം കുടുങ്ങിയ സമയത്ത് അടുത്തുണ്ടായിരുന്നവരോട് സഹായം തേടാൻ പെണ്‍കുട്ടിക്ക് തോന്നിയ ബുദ്ധിയേയും മനസാന്നിദ്ധ്യം വിടാതെ വിഷയം കെെകാര്യം ചെയ്ത യുവാവിനെയും ഒരുപോലെ പ്രശംസിക്കുന്നുണ്ട്