Latestദേശീയം

തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ; പ്രഖ്യാപനവുമായി നിതീഷ് കുമാര്‍

തൊഴില്‍ രഹിതരും ബിരുദധാരികളുമായ 20നും 25നും ഇടയില്‍ പ്രായമുള്ള തുടർ പഠനം നടത്താൻ സാധിക്കാത്ത യുവാക്കള്‍ക്ക് പദ്ധതി പ്രകാരം പ്രതിമാസം 1000 രൂപ അലവൻസ് നല്‍കുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ എക്‌സ് അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടുന്ന ഏഴ് നിശ്ചയ് പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.

യുവജന ശാക്തീകരണത്തിലുള്ള തന്റെ സർക്കാരിന്റെ പ്രതിബദ്ധതയും നിതീഷ് ആവർത്തിച്ചു. ഗുണഭോക്താക്കള്‍ക്ക് രണ്ട് വർഷം വരെ അലവൻസ് ലഭിക്കുമെന്ന് നിതീഷ് വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ ഒരു കോടി യുവാക്കള്‍ക്ക് സർക്കാർ ജോലി നല്‍കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും ഒപ്പം സ്വകാര്യമേഖലയില്‍ വൻതോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ സംസ്ഥാനത്തെ 16.04 ലക്ഷം നിർമാണ തൊഴിലാളികള്‍ക്ക് സാമ്ബത്തിക സഹായമായി 5000 രൂപ വീതം കൈമാറിയിരുന്നു. വിശ്വകർമ പൂജയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനവും പ്രമാണിച്ചായിരുന്നു ധനസഹായം നല്‍കിയത്. ഇത് കൂടാതെ കരാർ തൊഴിലാളികള്‍ക്കായുള്ള പുതിയ വെബ് പോർട്ടലും പട്‌നയില്‍ നിതീഷ് കുമാർ ഉദ്‌ഘാടനം ചെയ്‌തു. എന്നാല്‍, ഇതെല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രകടനങ്ങളാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം