Latestകേരളം

അറ്റകുറ്റപ്പണി; കോട്ടയം വഴിയുള്ള ട്രെയിനുകള്‍ നാളെ ആലപ്പുഴ വഴി തിരിച്ചുവിടും

ചിങ്ങവനം-കോട്ടയം ഭാഗത്ത് പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച ആറ് എക്സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ പാതവഴി തിരിച്ചുവിടും.തിരുവനന്തപുരം-എംജിആർ ചെന്നൈ സെൻട്രല്‍ (12624), തിരുവനന്തപുരം നോർത്ത്-ശ്രീ ഗംഗാനഗർ (16312), തിരുവനന്തപുരം നോർത്ത്-ബെംഗളൂരു ഹംസഫർ (16319), കന്യാകുമാരി-ഡിബ്രുഗഢ് (22503), തിരുവനന്തപുരം സെൻട്രല്‍- മധുരൈ അമൃത (16343), തിരുവനന്തപുരം സെൻട്രല്‍ മംഗളൂരു (16347) എന്നിവ കോട്ടയം പാതയ്ക്കു പകരം ആലപ്പുഴ വഴിയാകും കടന്നുപോകുക.

തിരുവനന്തപുരം-എംജിആർ ചെന്നൈ സെൻട്രല്‍ സൂപ്പർഫാസ്റ്റിന് ആലപ്പുഴ, ചേർത്തല എന്നിവടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. തിരുവനന്തപുരം നോർത്ത്ശ്രീ ഗംഗാനഗർ എക്സ്പ്രസിന് ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.തിരുവനന്തപുരം നോർത്ത്‌എസ്‌എംവിടി ബംഗളൂരു ഹംസഫർ എക്സ്പ്രസ്, കന്യാകുമാരിദിബ്രുഗഡ് വിവേക് എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രല്‍മധുര അമൃത എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് ആലപ്പുഴയില്‍ സ്റ്റോപ്പുണ്ടാകും.

തിരുവനന്തപുരം സെൻട്രല്‍മംഗളൂരു സെൻട്രല്‍ എക്സ്പ്രസ് (16347). ഹരിപ്പാട്, അമ്ബലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.മധുരൈ ഗുരുവായൂർ (16327) കൊല്ലത്ത് അവസാനിപ്പിക്കും. 21-ന് കൊല്ലത്തുനിന്നു യാത്ര തുടങ്ങും. 20-നുള്ള നാഗർകോവില്‍-കോട്ടയം (16366) ചങ്ങനാശ്ശേരിയില്‍ യാത്ര അവസാനിപ്പിക്കും. 19-ന് പുറപ്പെടുന്ന എംജിആർ ചെന്നൈ സെൻട്രല്‍-തിരുവനന്തപുരം (12695) കോട്ടയത്ത് അവസാനിപ്പിക്കും. 20-ന് കോട്ടയത്തുനിന്നു മടക്കയാത്ര ആരംഭിക്കും.