Latestകേരളം

മുണ്ടിനീര്,തൃക്കുന്നപ്പുഴ ഗവ. എല്.പി സ്കൂളിന് അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: പ്രദേശത്ത് മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തില് തൃക്കുന്നപ്പുഴ ഗവ. എല്.പി സ്കൂളിന് അവധി പ്രഖ്യാപിച്ചു.21 ദിവസമാണ് അവധി പ്രഖ്യാപിച്ചത്. തൃക്കുന്നപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയില്പെടുന്ന തൃക്കുന്നപ്പുഴ ഗവ. എല്.പി സ്കൂളില് മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്തുമാണ് സെപ്റ്റംബര് 19 മുതല് 21 ദിവസം വരെ ഈ സ്കൂളിന് അവധി അനുവദിച്ച്‌ ജില്ലാ കലക്ടര് ഉത്തരവിട്ടിരിക്കുന്നത്.

വിദ്യാലയങ്ങളില് മുണ്ടിനീര് പടര്ന്നു പിടിക്കാതിരിക്കാനുള്ള മുന്കരുതല് നടപടികള് ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്ന്ന് നടത്തേണ്ടതാണെന്ന് ജില്ലാ കലക്ടര് നിര്ദേശിച്ചു.