ഒപ്പം താമസിച്ചയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യൻ ടെക്കിയെ വെടിവച്ചു കൊന്നു
ഒപ്പം താമസിച്ചയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യൻ ടെക്കിയെ വെടിവച്ചുകൊന്നതായി റിപ്പോർട്ട്. യുഎസ് പൊലീസാണ് വെടിവച്ചു കൊന്നത്. താമസ സ്ഥലത്ത് ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തി എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അവിടെ എത്തിയതെന്നാണ് പോലീസ് പറയുന്നത്. കൂടെ താമസിച്ചിരുന്ന ആള്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് നിസാമുദ്ദീനെ വീടുവച്ചതെന്നും പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
സംഭവം നടന്നത് സെപ്റ്റംബർ 3 നാണ്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് അമേരിക്കയിലുള്ള നിസാമുദ്ദീന്റെ സുഹൃത്ത് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്.നിസാമുദ്ദീനും റൂംമേറ്റും തമ്മിലുള്ള തർക്കം അക്രമാസക്തമായ ആക്രമണത്തിലേക്ക് നീങ്ങിയതായും ഇതാണ് പോലീസിനെ വെടിവയ്പ്പിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുണ്ട്. ശേഷം പ്രതിയായ നിസാമുദ്ദീനെ പോലീസ് ആശുപതിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
പരിക്കേറ്റയാളെ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വഴിയേ അറിയിക്കുമെന്നും പോലീസ് പറഞ്ഞിട്ടുണ്ട്.
കമ്ബ്യൂട്ടർ സയൻസില്‍ പിജി നേടിയ നിസാമുദ്ദീൻ സാന്താക്ലാരയിലെ ഒരു ടെക് കമ്ബനിയില്‍ ജോലി നോക്കി വരുവായിരുന്നു. വംശീയപരമായ ഉപദ്രവങ്ങള്‍, ജോലിയില്‍ നിന്ന് അന്യായമായി പിരിച്ചുവിടല്‍ എന്നിവയെക്കുറിച്ച് നിസാമുദ്ദീൻ പരാതിപ്പെട്ടിരുന്നതായി കുടുംബം പറയുന്നുണ്ട്.
