Latestകേരളം

മലപ്പുറത്ത് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊലപ്പെടുത്തി

മലപ്പുറത്ത് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊലപ്പെടുത്തി.മൊടപൊയ്ക സ്വദേശി വർഗീസ് (53) ആണ് കൊല്ലപ്പെട്ടത്.വർഗീസിന്‍റെ ജ്യേഷ്ഠൻ രാജു (57) ആണ് കൃത്യത്തിന് പിന്നില്‍. കഴിഞ്ഞ ദിവസം അർധരാത്രിയാണ് സംഭവം നടന്നത്.മദ്യലഹരിയിലെത്തിയ രാജു വർഗീസിനെ കുത്തുകയായിരുന്നു. ഇരുവരും തമ്മില്‍ മറ്റു പ്രശ്‌നങ്ങളില്ലെന്നാണ് വിവരം. മദ്യപിച്ചെത്തിയാല്‍ രാജു കലഹമുണ്ടാക്കുക പതിവാണെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നുമാണ് പൊലീസ് പറയുന്നത്.

രാജുവിന്റെയും വർഗീസിന്റെയും കുടുംബം ഒന്നിച്ചാണ് കഴിഞ്ഞിരുന്നത്. രാജുവിന്റെ മക്കളുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് വർഗീസ് ആയിരുന്നു. മദ്യപിച്ചെത്തിയതിന് പിന്നാലെയുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. വർഗീസിന്റെ മൃതദേഹം നിലമ്ബൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.