Latestദേശീയം

ജൂനിയർ എൻ ടി ആറിന് പരസ്യചിത്രത്തിന്‍റെ ഷൂട്ടിനിടെ പരിക്ക്

സൂപ്പർതാരം ജൂനിയർ എൻ ടി ആറിന് പരസ്യചിത്രത്തിന്‍റെ ഷൂട്ടിനിടെ പരിക്ക്. അദ്ദേഹത്തിന്‍റെ നിലവിലെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടാഴ്ചത്തേക്ക് വിശ്രമത്തില്‍ കഴിയാൻ ഡോക്ടർ നിർദേശിച്ചതായും താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.ആരാധകരും മാധ്യമങ്ങളും ഊഹാപോഹങ്ങള്‍ പരത്തരുതെന്ന് ജൂനിയർ എൻ ടി ആറിന്റെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു.

‘ഇന്ന് നടന്ന ഒരു പരസ്യചിത്ര ചിത്രീകരണത്തിനിടയില്‍ എൻ ടി ആറിന് ചെറിയ രീതിയില്‍ പരിക്ക് സംഭവിച്ചു. രണ്ടാഴ്ചത്തേക്ക് വിശ്രമം അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. യാതൊരുവിധത്തിലും ആശങ്കപെടേണ്ട ഒരു സാഹചര്യമില്ല. ആരാധകരും മാധ്യമങ്ങളും പൊതുജനങ്ങളൂം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് അഭ്യർത്ഥിക്കുന്നു’- എൻ ടി ആറിന്റെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.