Latestകേരളം

നെയ്യാറ്റിൻകരയില്‍ തെങ്ങുവീണ് പാലം തകര്‍ന്നു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

നെയ്യാറ്റിൻകര കുന്നത്തുകാലില്‍ തെങ്ങ് വീണ് പാലം തകർന്ന് രണ്ട് സ്ത്രീകള്‍ മരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളും ചാവടി സ്വദേശികളുമായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്.

തെങ്ങിന്റെ മൂട് ഇളകി സമീപത്തെ തോടിന് കുറുകെയുണ്ടായിരുന്ന പാലത്തിലേക്ക് വീഴുകയായിരുന്നു. ഇവർ പാലത്തിന് സമീപത്ത് നില്‍ക്കുകയായിരുന്നു.ഗുരുതര പരിക്കേറ്റ സ്ത്രീകളെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. സംഭവസ്ഥലത്ത് പൊലീസെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്.