Latestകേരളം

കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി

താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. പുതിയ കടപ്പുറം ചക്കാച്ചൻ്റെ പുരക്കല്‍ റസലിന്റെ വലയിലാണ് വിഗ്രഹങ്ങള്‍ കുടുങ്ങിയത്.ഏകദേശം അഞ്ച് കിലോഗ്രാമിലധികം തൂക്കം വരുന്ന പിച്ചളയില്‍ നിർമ്മിച്ച വിഗ്രഹങ്ങളാണ് ലഭിച്ചത്. വിഗ്രഹങ്ങള്‍ ഉടൻ തന്നെ റസല്‍ താനൂർ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. കണ്ടെത്തിയ വിഗ്രഹങ്ങള്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയതാകാൻ സാധ്യതയുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.