Latestകേരളം

പൊലീസ് ട്രെയ്നി ആനന്ദിന്‍റെ ആത്മഹത്യ;പൊലീസുദ്യോഗസ്ഥര്‍ക്ക് പിഴവില്ലെന്ന് ഡിഐജി

തിരുവനന്തപുരം പേരൂർക്കട എസ്‌എപി ക്യാംപിലെ പൊലീസ് ട്രെയിനി ആനന്ദ് ആത്മഹത്യ ചെയ്തതില്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് പിഴവില്ലെന്ന് ഡിഐജിയുടെ റിപ്പോര്‍ട്ട്.ആദ്യ ആത്മഹത്യ ശ്രമത്തിന് ശേഷം ആനന്ദിനെ ശിശ്രൂശിച്ചതില്‍ ഉദ്യോഗസ്ഥർക്ക് പിഴവില്ലെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച ശേഷം ആശുപത്രിയില്‍ പാർപ്പിക്കുന്നതായിരുന്നു ഉചിതമെന്നും എന്നാല്‍ ബാരക്കില്‍ താമസിക്കണമെന്ന് ആനന്ദ് എഴുതി നല്‍കിയിരുന്നു, കൗണ്‍സിലിംഗിന് ശേഷം ആനന്ദ് സന്തോഷവാനായിരുന്നു.

ആനന്ദിനെ നിരീക്ഷിക്കാന്‍ രണ്ടു പേരെ ചുമതലപ്പെടുത്തി എന്നും ഡിഐജി വ്യക്തമാക്കി. ആത്മഹത്യ ശ്രമവാർത്തകള്‍ക്ക് താഴെ വന്ന ചില കമന്‍റുകള്‍ ആനന്ദിനെ അസ്വസ്ഥപ്പെടുത്തിയതായി സഹപ്രവർത്തകർ മൊഴി നല്‍കി. പ്രത്യേകിച്ച്‌ ആരുമായും ആനന്ദിന് സൗഹൃദം ഉണ്ടായിരുന്നില്ല. ആത്മഹത്യയില്‍ എഡിജിപിക്ക് പ്രാഥമിക റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. കുടുംബത്തിന്‍റെ ആരോപണങ്ങളില്‍ വിശദ അന്വേഷണ നടക്കും എന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ട്രെയിനിയെ മാനസികമായി പീഡിപ്പിച്ചു ,അവധി നിഷേധിച്ചു എന്നി ആരോപങ്ങളിലും വിശദമായ അന്വേഷണം ഉണ്ടാകും. സഹോദരന്‍റെ മൊഴി രണ്ടു ദിവസത്തിനകം രേഖപ്പെടുത്തും.ആനന്ദിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് സഹോദരൻ അരവിന്ദൻ നേരത്തെ ആരോപിച്ചിരുന്നു.