Latestകേരളം

പോത്തൻകോട് കെഎസ്‌ആർടിസി ബസ്റ്റാൻഡില്‍ വിദ്യാർത്ഥികള്‍ തമ്മില്‍ സംഘർഷം; ഒരാള്‍ക്ക് കുത്തേറ്റു

പോത്തൻകോട് കെഎസ്‌ആർടിസി ബസ്റ്റാൻഡില്‍ വിദ്യാർത്ഥികള്‍ തമ്മില്‍ സംഘർഷം ഒരാള്‍ക്ക് കുത്തേറ്റു.ഇന്ന് രാവിലെയാണ് വിദ്യാർത്ഥികള്‍ തമ്മില്‍ സംഘർഷം ഉണ്ടായത്. ഇന്നലെ വൈകുന്നേരം വിദ്യാർത്ഥികള്‍ തമ്മില്‍ സംഘർഷം നടന്നിരുന്നു. ഇതില്‍പ്പെട്ട വിദ്യാർത്ഥികളെ പൊലീസ് പിടികൂടി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. അതിൻ്റെ തുടർക്കഥയാണ് ഇന്നത്തെ സംഘർഷം എന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് എത്തുമ്ബോഴേക്കും കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ കുത്തേറ്റ് വിദ്യാർത്ഥിയുടെ വിവരം പൊലീസിന് ഇതുവരെയും വിവരം ലഭ്യമായിട്ടില്ല. സംഭവത്തില്‍ പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു