ആണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കി
ആണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കി.ചെന്നൈ കടലൂര്‍ ജില്ലയിലെ വിരുദാചലം എരുമാനൂര്‍ സ്വദേശി സെന്തില്‍കുമാറിന്റെ മകള്‍ ദര്‍ശിനിയാണ് ഞായറാഴ്ച ആണ്‍സുഹൃത്തുമായി വീഡിയോകോള്‍ ചെയ്യുന്നതിനിടെ ആത്മഹത്യ ചെയ്തത്.ഒന്നാംവര്‍ഷ ബിരുദത്തിനു പഠിക്കുന്ന ദര്‍ശിനി ഒരു മൊബൈല്‍ കടയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു. കടയില്‍വെച്ച് ആണ്‍സുഹൃത്തുമായി വീഡിയോകോള്‍ ചെയ്യുന്നതിനിടെ ഇരുവരും തമ്മില്‍ വഴക്കായി. തുടര്‍ന്ന് വീഡിയോകോള്‍ ചെയ്യുന്നതിനിടെ ദര്‍ശിനി കടയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
