പസഫിക് സമുദ്രത്തില്‍ രാഗസ ചുഴലിക്കാറ്റ്, ന്യുനമര്‍ദ്ദ സ്വാധീനം; കേരളത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ മഴ കൂടും
പസഫിക് ചുഴലിക്കാറ്റ്, ന്യുനമർദ്ദ സ്വാധീനം വരാനിരിക്കുന്ന ന്യുനമർദ്ദം എന്നിവയുടെ സ്വാധീന ഫലമായി ഇനിയുള്ള ദിവസങ്ങളില്‍ മാസാവസാനം വരെ സംസ്ഥാനത്ത് മഴയില്‍ വർധനവ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.പൊതുവെ 25 ന് ശേഷം മഴയില്‍ കൂടുതല്‍ വർധനവിന് പ്രതീക്ഷിക്കുന്നുണ്ട്. പശ്ചിമ ബംഗാള്‍ ഒഡിഷ ബംഗാള്‍ ഉള്‍കടലിന് മുകളിലായി നിലവിലെ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ദുർബലമാകാനാണ് സാധ്യത. പിന്നാലെ രണ്ടാമത്തെ ന്യുനമർദ്ദം വ്യാഴാഴ്ചയോടെ (സെപ്റ്റംബർ 25) രൂപപ്പെട്ട് തീവ്ര ന്യുനമർദ്ദമായി സെപ്റ്റംബർ 27 ഓടെ ആന്ധ്രാ – ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാൻ സാധ്യത. ബംഗാള്‍ ഉള്‍കടലിനു പുറമെ പടിഞ്ഞാറൻ പസഫിക് സമുദ്രത്തില്‍ രാഗസ ( Ragasa) ചുഴലിക്കാറ്റ് സജീവമാണെന്നും കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നു
