Latestകണ്ണൂര്‍

പയ്യന്നൂരില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

പയ്യന്നൂർ : പയ്യന്നൂരില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശി കമറുന്നിസയുടെ രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുഞ്ഞിനെ മുലപ്പാല്‍ നല്‍കാനെടുത്തപ്പോഴാണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പയ്യന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.