Latestകണ്ണൂര്‍

വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂരില്‍ വീട്ടുകാരുമായി വഴക്കിട്ടിറങ്ങിയ പതിനേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ കോട്ടയം തട്ടില്‍ സ്വദേശി ടിബിനെയാണ് പാലക്കയം തട്ടിന് സമീപമുളള ഒഴിഞ്ഞ പറമ്ബില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹത്തിന് ഒരാഴ്ച്ചയിലധികം പഴക്കമുളളതായി പൊലീസ് പറയുന്നു.

കഴിഞ്ഞ 15 ന് വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയതായിരുന്നു ടിബിന്‍. തിരിച്ചെത്താത്തതോടെ അമ്മയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ കുടിയാന്മല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച്‌ വരുകയാണെന്ന് പൊലീസ് അറിയിച്ചു.