പാലിയേക്കര ടോള്‍വിലക്ക് തുടരും
പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും. സുപ്രധാന തീരുമാനവുമായി ഹൈക്കോടതി. മുരിങ്ങൂരില്‍ സർവീസ് റോഡ് ഇടിഞ്ഞതില്‍ ജില്ലാ കളക്ടർ കോടതിക്ക് റിപ്പോർട്ട് നല്‍കിയിരുന്നു.മുരിങ്ങൂരില്‍ സർവീസ് റോഡ് തകർന്നതുപോലെ പലയിട ത്തും സാധ്യത ഉണ്ടെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
തുടര്‍ന്ന് ഹര്‍ജി പരിഗണിച്ച കോടതി ടോള്‍ പിരിവ് തല്‍ക്കാലം പുനരാരംഭിക്കേണ്ടതില്ല എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഹർജി ഈ മാസം 30 ന് വീണ്ടും പരിഗണിക്കും.ടോള്‍ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. കടുത്ത ഗതാഗതക്കുരുക്കിനെ സർവീസ് റോഡുകളിലടക്കം അറ്റകുറ്റപ്പണി അവസാനഘട്ടത്തിലാണെന്ന് തൃശൂർ ജില്ലാ കലക്ടർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
