Latestകേരളം

ചക്രവാതച്ചുഴിയും തീവ്രന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ കനക്കുന്നു,മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി

സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനാല്‍ മൂന്ന് ദിവസത്തേയ്ക്ക് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ സെപ്തംബ‌ർ 27 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മഴ ശക്തമാകുന്നത് കണക്കിലെടുത്ത് അടുത്ത മൂന്ന് ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്.