മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
കാസറഗോഡ്:മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.ബേക്കല്‍ ഡി വൈ എസ് പിയുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിപിഒ സജീഷാണ് മരിച്ചത്. ചെങ്കള നാലാം മൈലില്‍ ഇന്ന് പുലർച്ചെ 2.45ഓടെയായിരുന്നു അപകടമുണ്ടായത്.
മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കായി കാറില്‍ പോകുകയായിരുന്നു സജീഷും സംഘവും. ഇതിനിടയില്‍ വണ്ടിയില്‍ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. സജീഷിനൊപ്പമുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസർ സുഭാഷിനും അപകടത്തില്‍ പരിക്കേറ്റു.
