പാലക്കാട് 14 വയസുകാരനെ കാണാതായെന്ന് പരാതി
പാലക്കാട് 14 വയസുകാരനെ കാണാതായെന്ന് പരാതി. മങ്കര സ്വദേശി വിശ്വജിത്തിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെ 1.30മുതലാണ് കുട്ടിയെ കാണാതായത്.ഈ സമയത്ത് വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടി ഇതു വരെ തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. ഒലവക്കോട് ഭാഗത്തേക്ക് കുട്ടി പോയ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. പരാതിയെ തുടർന്ന് മങ്കര പൊലീസ് അന്വേഷണമാരംഭിച്ചു
