ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കോട്ടയം:ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കറുകച്ചാല്‍ കറ്റുവെട്ടി കുന്നുംപുറത്ത് ലതീഷ്‌കുമാറിന്റെ (ഉണ്ണി) മകള്‍ പ്രമണ്യ ലതീഷ് (20) ആണ് മരിച്ചത്.കങ്ങഴ പിജിഎം കോളേജിലെ മൂന്നാം വർഷ ബിസിഎ വിദ്യാർത്ഥിനിയാണ് പ്രമണ്യ.
പനി കൂടിയതോടെ കഴിഞ്ഞ ഒരാഴ്ചയായി തിരുവല്ലയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് മരണം സംഭവിച്ചത്.
