Latestദേശീയം

തിളച്ച പാലില്‍ വീണ് വയസുകാരിക്ക് ദാരുണാന്ത്യം

ആന്ധ്ര:തിളച്ച പാലില്‍ വീണ് വയസുകാരിക്ക് ദാരുണാന്ത്യം. അക്ഷിതയാണ് മരിച്ചത്. അനന്തപൂരിലെ സ്‌കൂളിലെ പാചക ജീവനക്കാരിയുടെ മകളാണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം. ഇവര്‍ പാചക ജോലിക്കായി എത്തുമ്ബോള്‍ മകളെയും സ്‌കൂളിലേക്ക് കൂട്ടുമായിരുന്നു. സ്‌കൂളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാനുള്ള പാല്‍ തിളപ്പിച്ച ശേഷം അത് ആറുന്നതിനായി വലിയ പാത്രത്തില്‍ എടുത്തുവവച്ചിരുന്നു. അതിന് സമീപത്തുനിന്ന് കളിക്കുന്നതിനിടെ കുട്ടി പാത്രത്തിലേക്ക് വീഴുകയായിരുന്നു.കുട്ടിക്ക് ശരീരമാസകലം പൊള്ളലേറ്റിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.