Latestകേരളം

മംഗലാപുരത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് ഇന്ന് സ്പെഷ്യല്‍ പാസഞ്ചര്‍

കണ്ണൂർ,: നവരാത്രി പൂജ അവധി തിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്രലിൽ നിന്ന് ഷൊർണൂർ ജങ്ഷനിലേക്ക് സ്പെഷ്യൽ അൺറിസർവ്ഡ് ട്രെയിൻ സർവീസ് നടത്തും. വെള്ളി വൈകിട്ട് ആറിന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് 12.30ന് ഷൊർണൂരിൽ എത്തും.

കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ, പഴയങ്ങാടി, കണ്ണൂർ, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫറോക്ക്, തിരൂർ, കുറ്റിപ്പുറം എന്നിവയാണ് സ്റ്റോപ്പുകൾ. ഒക്ടോബര്‍ ഒന്നിനും ഇതേ സമയത്ത് വണ്ടി ഓടിക്കും. 13 ജനറല്‍ കോച്ചുകൾ ഉണ്ടാകും.