സെപ്തംബര്‍ 30 ന് കേരളത്തില്‍ പൊതുഅവധി
സെപ്തംബര്‍ 30 ന് കേരളത്തില്‍ പൊതുഅവധി.വരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്) സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, സംസ്ഥാനത്ത് നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുർഗ്ഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30 ചൊവ്വാഴ്ച പൊതുഅവധി ആയിരിക്കും.
ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.ഈ ദിവസം നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ ചുമതല കൃത്യമായി നിർവ്വഹിക്കേണ്ടതും, ഇക്കാര്യം ഓഫീസ് മേധാവികള്‍ ഉറപ്പുവരുത്തേണ്ടതുമാണെന്നും സർക്കാർ ഉത്തരവില്‍ വ്യക്തമാക്കുന്നു. 30 ന് കൂടെ അവധി പ്രഖ്യാപിച്ചതോടെ തുടർച്ചയായി മൂന്ന് ദിവസം (30, 1, 2) സംസ്ഥാനത്ത് പൊതു അവധി ആയിരിക്കും.
