Latestദേശീയം

ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി‌.

ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി‌.ധർമ്മശിലം (30) എന്ന യുവാവാണ് ഭാര്യ മഞ്ജുവിനെ കുത്തി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇരുപത്തേഴുകാരിയായ മഞ്ജു ബെംഗളുരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു.

ഗള്‍ഫില്‍ മേസ്തിരിയായിരുന്നു ധർമ്മശിലം. 2022 സെപ്തംബറിലാണ് ഇയാള്‍ മഞ്ജുവിനെ വിവാഹം കഴിച്ചത്. മഞ്ജുവിന്റെ അച്ഛൻ പെരിയസ്വാമിയോടൊപ്പം വാടകവീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ ധർമ്മശിലം ഞായറാഴ്ച്ചയാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

ഞായറാഴ്ച രാത്രി ഏകദേശം ഒമ്ബതരയോടെയാണ് ദമ്ബതികളുടെ മൃതദേഹങ്ങള്‍ പെരിയസ്വാമി കണ്ടെത്തുന്നത്. കിടക്കയില്‍ കിടന്ന മഞ്ജുവിന്റെ ശരീരത്തില്‍ കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ധർമ്മശിലത്തെ ഫാനില്‍ തൂങ്ങിയ നിലയിലും കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.