Latestകേരളം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഒക്ടോബര്‍ 9, 13, 20, 30 തിയതികളില്‍ നിലമ്ബൂര്‍ റോഡ് – കോട്ടയം എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കും

കോട്ടയം: ഒക്ടോബര്‍ 9, 13, 20, 30 തിയതികളില്‍ നിലമ്ബൂരില്‍ നിന്ന് ആരംഭിക്കുന്ന നമ്ബര്‍ 16325 നിലമ്ബൂര്‍ റോഡ് – കോട്ടയം എക്‌സ്പ്രസ് തൃപ്പൂണിത്തുറയില്‍ യാത്ര അവസാനിപ്പിക്കും.തൃപ്പൂണിത്തുറക്കും കോട്ടയത്തിനുമിടയില്‍ ഈ ട്രെയിന്‍ സര്‍വീസ് നടത്തില്ല. ഇതേ ട്രെയിന്‍ ഒക്ടോബര്‍ 23നും നവംബര്‍ മൂന്നിനും കുറുപ്പന്തറയില്‍ സര്‍വീസ് അവസാനിപ്പിക്കും.

കുറുപ്പന്തറയ്ക്കും കോട്ടയത്തിനുമിടയില്‍ ഈ ട്രെയിന്‍ സര്‍വീസ് നടത്തില്ല.

ഒക്ടോബര്‍ 21, 24, 31, നവംബര്‍ നാല് തിയതികളില്‍ കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന നമ്ബര്‍ 16326 കോട്ടയം – നിലമ്ബൂര്‍ റോഡ് എക്‌സ്പ്രസ്, അതേ ദിവസം രാവിലെ 5.34 ന് കുറുപ്പന്തറയില്‍ നിന്നാണ് ആരംഭിക്കുക.

കോട്ടയത്തിനും കുറുപ്പന്തറക്കുമിടയില്‍ ഈ ട്രെയിന്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കും.