Latestകേരളം

ഇന്നും സ്വർണ വില വർധിച്ചു

ഇന്നും സ്വർണ വില വർധിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് കുറഞ്ഞിരുന്നുവെങ്കില്‍ ഇന്ന് ഒരു പവന് 880 രൂപയാണ് വർധിച്ചിരിക്കുന്നത്.ഒരു പവൻ സ്വർണത്തിന് ഇന്ന് വില 87,000 രൂപയാണ്. ഇന്നലെ വൈകിട്ട് ഒരു പവൻ സ്വർണത്തിന് 86,120 രൂപയായിരുന്നു. ഇന്നലെ രാവിലെ 86,760 രൂപയുണ്ടായിരുന്ന സ്വർണത്തിന് 640 രൂപ കുറഞ്ഞാണ് വൈകിട്ട് 86,120 രൂപയിലേക്ക് എത്തിയത്.

110 രൂപയുടെ വർധനവാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് സംഭവിച്ചിരിക്കുന്നത്. 10,765 രൂപയായിരുന്നു ഇന്നലെ വൈകിട്ട് ഒരു ഗ്രാം സ്വർണത്തിന് ഉണ്ടായിരുന്നത്. ഇന്ന് 10,875 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.