കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ ആശുപത്രിയില്‍
അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) പ്രസിഡന്റും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയെ പനി ബാധിച്ചതിനെ തുടർന്ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പനിയും ശ്വാസതടസ്സവും മൂലമാണ് അദ്ദേഹത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബെംഗളൂരു നഗരത്തിലെ എംഎസ് രാമയ്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
83 വയസുകാരനായ മല്ലികാർജുൻ ഖാർഗെയെ ചൊവ്വാഴ്ചയാണ് പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലിന് വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി ഡോക്ടർമാർ അറിയിച്ചു. അദ്ദേഹം സുഖമായിരിക്കുന്നു, വിഷമിക്കേണ്ട കാര്യമില്ല. ഡോക്ടർമാർ അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പിടിഐയോട് പറഞ്ഞു
