വൈക്കം ഉദയനാപുരത്ത് അഞ്ചുവയസ്സുകാരൻ കുളത്തില്‍ മുങ്ങി മരിച്ചു
വൈക്കം ഉദയനാപുരത്ത് അഞ്ചുവയസ്സുകാരൻ കുളത്തില്‍ മുങ്ങി മരിച്ചു. ബീഹാർ സ്വദേശി അബ്ദുല്‍ ഗഫാറിന്റെ മകൻ ഹർസാൻ ആണ് മരിച്ചത്.ബന്ധുക്കളായ കുട്ടികളോടൊപ്പം കുളത്തിന്റെ കരയില്‍ കളിക്കുകയായിരുന്നു. ഇതിനിടയില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇരുമ്ബുഴിക്കര എല്‍പി സ്കൂളിലെ വിദ്യാർഥിയാണ് ഫർസാൻ. അഞ്ചുവർഷമായി ഇരുമ്ബുഴിക്കരയിലാണ് താമസം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
