Latestകേരളം

വീണ്ടും സ്വർണവില ഉയർന്നു

കേരളത്തില്‍ വീണ്ടും സ്വർണവില ഉയർന്നു. 440 രൂപയാണ് വീണ്ടും ഉയർന്നത്. രാവിലെ 880 ഉയർന്ന് സ്വര്ണവില ചരിത്രത്തിലാദ്യമായി 87000 രൂപ കടന്നിരുന്നു.ഉച്ചയ്ക്ക് ശേഷം വീണ്ടും വില വർദ്ധിച്ചതോടെ ആശങ്കയിലാണ് ഉപഭോക്താക്കള്‍. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 87,440 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. നിലവില്‍, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നല്‍കേണ്ടിവരും.

ഇന്നലെ രാവിലെ പവന് 920 രൂപ വർദ്ധിച്ച്‌ സ്വർണവില സർവ്വകാല റെക്കോ‍ർഡില്‍ എത്തിയിരുന്നു. എന്നാല്‍ വൈകീട്ട് സ്വർണവില 640 രൂപ കുറഞ്ഞു. ഇന്നും രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരിക്കുകയാണ് ഒള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ് അസേസിയേഷൻ