Latestകേരളം

തെരുവുനായ കുറുകെ ചാടി, ബൈക്ക് മറിഞ്ഞ് തലയ്ക്ക് പരിക്കേറ്റു; റിസോര്‍ട്ട് മാനേജര്‍ക്ക് ദാരുണാന്ത്യം

ബൈക്ക് അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന സ്വകാര്യ റിസോർട്ട് മാനേജർ മരിച്ചു. കോട്ടുകാല്‍ പുന്നവിള റോഡരികത്ത് മരിയൻ വില്ലയില്‍ എ ജോസ് (60) ആണ് തെരുവുനായ കുറുകെ ചാടി ഉണ്ടായ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്നത്.കഴിഞ്ഞ മാസം 27ന് ഉച്ചയ്ക്ക് ബൈക്കില്‍ വീട്ടിലേക്കു വരുമ്ബോള്‍ പുന്നവിള ഭാഗത്തു വച്ചു നായ പെട്ടെന്ന് കുറുകെ ചാടിയായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരുക്കേറ്റു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. പുളിങ്കുടിയിലെ സ്വകാര്യ റിസോർട്ടിലെ മാനേജർ ആയിരുന്നു