ചെറുവത്തൂരില്‍ റിട്ട. റെയില്‍വേ ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ: വെങ്ങാട്ട് വെച്ച് റിട്ട. റെയില്‍വേ ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.വെങ്ങാട്ടെ പരേതനായ രാഘവൻ്റെ ഭാര്യയായ ദേവകി (70) യാണ് മരിച്ചത്. വെള്ളിയാഴ്ച (03.10.2025) ഉച്ചയ്ക്കുള്ള ഇൻ്റർ സിറ്റി എക്സ്പ്രസ് ട്രെയിനാണ് ദേവകിയെ ഇടിച്ചതെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്. അബദ്ധത്തില്‍ റെയില്‍വേ ട്രാക്കില്‍ വെച്ച് അപകടം സംഭവിച്ചതാവാം എന്നാണ് പോലീസ് നിഗമനം.
വിവരമറിഞ്ഞ് ഉടൻ തന്നെ ചന്തേര പോലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു വരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഇവർക്ക് മക്കളില്ല. പുതിയ വീട് കെട്ടി തനിച്ചാണ് താമസം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ചന്തേര പോലീസ് അറിയിച്ചു.
