തിരുവനന്തപുരത്ത് ഭാര്യയുടെ ലിവ് ഇൻ പാര്‍ട്ട്ണറെ വെട്ടി; യുവാവിന് ഗുരുതര പരിക്ക്
ഭാര്യയേയും മക്കളെയും തന്നില്‍ നിന്നകറ്റിയ സമീപവാസിയായ യുവാവിനെ ആക്രമിച്ച് ഭർത്താവ്. കഴിഞ്ഞ ദിവസം രാത്രിയോടെ മുക്കംപാലമൂട്ടില്‍ വച്ചായിരുന്നു നരുവാമൂട് സ്വദേശിയായ ശ്രീജിത്തിന് നേരെ ആക്രമണം.ശ്രീജിത്തിനൊപ്പം താമസിക്കുന്ന സ്ത്രീയുടെ ഭർത്താവായ സുനിലാണ് വെട്ടിയത്.
ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന ശ്രീജിത്തിനെ സുനില്‍ ഓട്ടോയിലെത്തി തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ശ്രീജിത്തിനെ ആശുപത്രിയിലേക്ക് മാറ്റി.
മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട സുനിലിനായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. ഭാര്യയെയും മക്കളെയും തന്നില്‍ നിന്നും അകറ്റിയതിലുള്ള വ്യക്തി വൈര്യാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
