ബാഗ്ദാദിലെ കോവിഡ് ചികിത്സാകേന്ദ്രത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ 23 പേർ മരിച്ചു
ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ കോവിഡ് ചികിത്സാകേന്ദ്രത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ 23 പേർ മരിച്ചതായി റിപ്പോർട്ട്. ഇബ്ൻ-അൽ-ഖാത്തിബ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് ഞായറാഴ്ച തീപ്പിടിത്തമുണ്ടായത്.
ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നതിൽ വന്ന പിഴവാണ് അപകടകാരണമെന്ന് മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചതായി എഎഫ്പി റിപ്പോർട്ടിൽ പറയുന്നു. അമ്പതോളം പേർക്ക് പരിക്കേറ്റു.ഗുരുതരകോവിഡ് രോഗികൾക്കായി നീക്കി വെച്ച ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ മുപ്പതോളം പേർ ചികിത്സയിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. രോഗികളുടെ ബന്ധുക്കളും അപകടസ്ഥലത്തുണ്ടായിരുന്നു.